ഗവർണർക്ക് എതിരെ എൽഡിഎഫ് രാജ് ഭവൻ മാർച്ച് ഇന്ന്

ഗവർണർക്ക് എതിരെ എൽഡിഎഫിന്റെ രാജ് ഭവൻ മാർച്ച് ഇന്ന്. ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് പ്രഖ്യാപനം. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. തലസ്ഥാനത്ത് ഉച്ചവരെ ഗതാഗതനിയന്ത്രണം. മാർച്ച് തടയണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവർണർ ദില്ലിയിലാണുളളത്.

എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഡിഎംകെ നേതാവ്‌ തിരുച്ചി ശിവ എം പി തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കും. സാമൂഹ്യ സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രശസ്തരും പ്രതിഷേധത്തിൽ അണിനിരക്കും.

Leave a Reply

Your email address will not be published. Required fields are marked *