വ്യാഴാഴ്ച മഴ പ്രാർത്ഥനക്കായി ആഹ്വാനം ചെയ്ത സൗദി രാജാവ്

റിയാദ് : സൗദി അറേബ്യയിൽ മഴക്കുവേണ്ടി പ്രാർത്ഥിക്കാൻ സൽമാൻ രാജാവിന്റെ ആഹ്വാനം. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വരുന്ന വ്യാഴാഴ്ച മഴക്ക് വേണ്ടി നിസ്‌കരിക്കാനും പ്രാര്‍ഥിക്കാനുമാണ് ആഹ്വാനം.

എല്ലാ വിശ്വാസികളും പാപങ്ങളില്‍ പശ്ചാത്തപിക്കുകയും ദിക്‌റുകളും പ്രാർത്ഥനകളും ദാനധര്‍മ്മങ്ങളും വര്‍ധിപ്പിക്കുകയും പ്രവാചക ചര്യക്കനുസരിച്ച് ജീവിതം കെട്ടിപ്പടുക്കുകയും വേണം. അല്ലാഹുവിന്റെ കാരുണ്യം നാടിനും ജനതക്കും വര്‍ഷിക്കട്ടെയെന്നും സൗദി റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ രാജാവിന്റെ ആഹ്വാനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *