വടകര കൈനാട്ടിയില്‍ ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി. ബുധനാഴ്ച പുലര്‍ച്ചെ 1.30നാണ് അപകടം. ഡീസല്‍ ടാങ്കിനുണ്ടായ ചോര്‍ച്ച പരിഹരിച്ചു. എറണാകുളം ഭാഗത്തുനിന്ന് കണ്ണൂരിലേക്കു വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ ഡിവൈഡറുകൾ സ്ഥാപിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഡിവൈഡറിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.