‘രാജിസന്നദ്ധത അറിയിച്ചു എന്നത് തെറ്റായ വാർത്ത’; സുധാകരനൊപ്പമെന്ന് വി ഡി സതീശൻ

കോൺഗ്രസ് പാർട്ടിയിൽ അഭിപ്രായഭിന്നത ഇല്ലെന്നും അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് സർക്കാരിന് എതിരായ സമരത്തിൽ നിന്ന് ഫോക്കസ് മാറ്റാനെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രാജിസന്നദ്ധത അറിയിച്ചു എന്നത് തെറ്റായ വാർത്തയാണ്. നാക്കുപിഴ പറ്റിയെന്ന അദ്ദേഹത്തിന്റെ വിശദീകരണം പാർട്ടി സ്വീകരിച്ചതാണ്. കത്ത് കൊടുത്തു എന്ന് പറയുന്നതൊക്കെ ശൂന്യാകാശത്ത് നിന്നെത്തിയ പച്ചക്കള്ളമാണ്.

സുധാകരന് എല്ലാവരുടെയും പിന്തുണയുണ്ടെന്നും സതീശൻ പറഞ്ഞു. തെറ്റായ വാർത്തകളും നുണകളും പ്രചരിപ്പിക്കുന്നത് സർക്കാരിനെ രക്ഷപ്പെടുത്താനാണെന്നും സതീശൻ കൂട്ടിച്ചേർത്തു. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സുധാകരന് പിന്തുണ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *