ലോകകപ്പും ഉംറയും നിർവഹിക്കാൻ വന്ന കുടുംബത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു, ഒരു മരണം

മദീന : ലോകകപ്പ് കാണാനെത്തിയ തമിഴ്നാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. ഖത്തറിൽ സന്ദർശനത്തിന് എത്തിയ തമിഴ്നാട് നാഗപട്ടണം സ്വദേശിയും കുടുംബവും ഹയാ കാർഡ് ഉപയോഗിച്ച് ഉംറ നിർവഹിക്കാൻ പോകവേ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.നാഗപട്ടണം സ്വദേശി മുഹമ്മദ് സമീർ കറൈക്കൽ ആണ് മരിച്ചത്. 31 വയസ്സായിരുന്നു.മറ്റു കുടുംബാംഗങ്ങൾ പരിക്കുകളോടെ രക്ഷപ്പെട്ടു. മക്ക- മദീന റോഡിൽ ജിദ്ദയിൽനിന്ന് 100 കിലോമീറ്റർ അകലെ ഖുലൈസിൽ ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് അപകടം നടന്നത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മുഹമ്മദ് സമീറിന്റെ മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത് .‌വാഹനത്തിലുണ്ടായിരുന്ന സഹോദൻ നൂറുൽ അമീൻ മക്ക ആശുപത്രിയിൽ ചികിത്സയിലാണ്. നിസാര പരുക്കേറ്റ നൂറുൽ അമീന്റെ ഭാര്യ റഹ്മത്തുന്നിസ ആശുപത്രി വിട്ടു. മരണാനന്തര നടപടിക്രമങ്ങൾ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *