പനിയുണ്ടെങ്കിൽ കുട്ടികളെ സ്‌കൂളിലേക്ക് വിടരുതെന്ന് സ്കൂൾ അധികൃതർ

യു എ ഇ : യു എ ഇ യിൽ പകർച്ച പനി പടരുന്ന സാഹചര്യത്തിൽ പനിയുള്ള കുട്ടികളെ സ്കൂളിൽ വിടരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കൾക്ക് നിർദേശം നൽകി. മറ്റു കുട്ടികളിലേക്ക് എളുപ്പത്തിൽ പനി പടരുന്ന സാഹചര്യത്തിൽ പകർച്ച വ്യാധിക്ക് തടയിടുന്നതിന്റെ ഭാഗമായാണ് നടപടി. ശൈത്യകാലം ആരംഭിച്ചതോടെ പനി പടർന്നു പിടിച്ചിരിക്കുകയാണ്. പനിയുടെ ലക്ഷണങ്ങൾകാണുന്ന കുട്ടികൾക്ക് എത്രയും പെട്ടെന്ന് മരുന്നുകൾ നൽകണമെന്നും മുൻകൂട്ടി വാക്‌സിൻ എടുക്കുന്നത് രോഗ തീവ്രത കുറയ്ക്കുമെന്നും ഡോക്ടർമാർ പറയുന്നു. പനി, ചുമ, ജലദോഷം, ശരീരവേദന, വയറിളക്കം, ശർദ്ദി, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളാണ് ഇൻഫ്ലുവെൻസ പനിയുടെ ഭാഗമായി കണ്ടുവരുന്നത്. രാജ്യാന്തര യാത്രകൾ ചെയ്യാൻ തയ്യാറെടുക്കുന്നവർ രണ്ടാഴ്ച മുൻപ് ഫ്ലൂ വാക്‌സിൻ എടുക്കുന്നത് രോഗ തീവ്രത കുറയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *