ഹോട്ട് പാക്കിന്റെ ഏറ്റവും പുതിയ മാനുഫാക്ചറിംങ്ങ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

ദുബായ് : ഹോട്ട്പാക്കിന്റെ പുതിയ മാനുഫാക്ചറിംങ്ങ് പ്ലാന്‍റ് യുഎഇ പൊതുവിദ്യാഭ്യാസ-നൂതന ശാസ്ത്ര സഹ മന്ത്രി സാറ അല്‍ അമീരി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ (എന്‍ഐപി) 250 മില്യന്‍ ദിര്‍ഹം ചെലവില്‍ 500,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്.

ഹോട്ട്പാക്ക് ഗ്‌ളോബലിന്റെ ഏറ്റവും വലിയ പ്‌ളാന്റാണിത് . 2030ഓടെ ആഗോള മുന്‍നിര ഫുഡ് പാക്കേജിംഗ് നിര്‍മാതാവാവാനുള്ള കമ്പനിയുടെ കാഴ്ചപ്പാട് നിറവേറ്റാന്‍ സഹായിക്കുന്ന തന്ത്രപരമായ വിപുലീകരണമാണിത്.

1995ല്‍ ലോക്കല്‍ കമ്പനിയായി സ്ഥാപിക്കുകയും രാജ്യാന്തരമായി വളരുകയും ചെയ്ത ഹോട്ട്പാക്ക്, യുഎഇയുടെ മുഖ്യ വ്യവസായിക വിജയ കഥകളിലെ പ്രധാനപ്പെട്ട ഒന്നാണ്. ഈ പുതിയ സൗകര്യം യുഎഇയില്‍ ഉല്‍പാദന, കയറ്റുമതി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള വിപണിയിലെ മുന്‍നിര കമ്പനികള്‍ക്കിടയില്‍ വളരുന്ന പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. യുഎഇ ആസ്ഥാനമായി ഉല്‍പാദനം സ്ഥാപിച്ച് കയറ്റുമതി നടത്തുന്ന വിപണിയിലെ മുന്‍നിര കമ്പനികളില്‍ വളര്‍ന്നു വരുന്ന ട്രെന്‍ഡാണിത് പ്രതിഫലിപ്പിക്കുന്നത്. ‘മേക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ്’ സംരംഭത്തിനനുസൃതമായി വ്യാപാര കരാറുകളും ലോജിസ്റ്റിക്‌സിനുള്ള ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളും നൂതന സാങ്കേതിക വിദ്യയെ പിന്തുണക്കുന്ന പ്രോഗ്രാമുകളും ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ മത്സര നേട്ടങ്ങള്‍ ഹോട്ട്പാക്ക് പ്രയോജനപ്പെടുത്തും.

ഈ പ്‌ളാന്റ് ഓട്ടോമേറ്റഡാണ്. കൂടാതെ, എക്‌സ്ട്രൂഷന്‍, തെര്‍മോഫോമിംഗ്, പ്രിന്റിംഗ് മെഷീനുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലുടനീളം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നു. ഉയര്‍ന്ന തലത്തിലുള്ള ഓട്ടോമേഷന്‍ മനുഷ്യന്റെ ഇടപെടല്‍ കുറക്കാനും അതുവഴി ശുചിത്വത്തിനും കാര്യക്ഷമതക്കും സംഭാവനയാവാനും കാരണമാകുമെന്നും ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഗ്രൂപ് ടെക്‌നിക്കല്‍ ഡയറക്ടര്‍ അന്‍വര്‍ പി.ബി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *