കോടതിയലക്ഷ്യം; മാവേലിക്കര കോടതിയിലെ 30 അഭിഭാഷകർക്കെതിരേ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കോടതി വരാന്തയിൽ അഭിഭാഷകർ മുദ്രാവാക്യം വിളിച്ചെന്ന മുൻസിഫിൻറെ റിപ്പോർട്ടിനെ തുടർന്ന് മാവേലിക്കര കോടതിയിലെ 30 അഭിഭാഷകർക്കെതിരേ കോടതി അലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അഞ്ച് മുതിർന്ന അഭിഭാഷകർക്കെതിരേയും കണ്ടാലറിയാവുന്ന 25 അഭിഭാഷകർക്കെതിരേയുമാണ് കേസ്. നടപടിക്കെതിരെ ഇന്നലെ അഭിഭാഷകർ പ്രതിഷേധദിനം ആചരിച്ചു.

അഭിഭാഷകരുടെ ഫീസ് നിർണയവുമായി ബന്ധപ്പെട്ട് കേരള ബാർ കൗൺസിൽ ആഹ്വാന പ്രകാരം കഴിഞ്ഞ ഫെബ്രുവരി 17-ന് മാവേലിക്കര കോടതി വളപ്പിൽ നടന്ന പ്രതിഷേധമാണ് കേസിനിടയാക്കിയത്. ഇതേ തുടർന്ന് അഭിഭാഷകർ കോടതി വരാന്തയിൽ മുദ്രാവാക്യം വിളിച്ചെന്ന് ചൂണ്ടിക്കാട്ടി മുൻസിഫ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്ത് നോട്ടീസയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *