യു എ ഇ : വിമാന യാത്രകളിൽ പതിനഞ്ചിലധികം സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദിക്കില്ലെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി എമിറേറ്റ്സ് എർലയൻസ്. ഇലക്ട്രോണിക് ഉപകരണങ്ങൾ വെവ്വേറെ കൃത്യമാക്കി പാക്ക് ചെയ്യണമെന്നും നിർദേശമുണ്ട്. ഒന്നിനോടൊന്ന് ബന്ധിച്ച പാക്ക് ചെയ്യാൻ പാടുള്ളതല്ല. പരിധി കവിഞ്ഞാൽ അധികാരികൾ ഉപകരണങ്ങൾ കണ്ടുകെട്ടും, അതുപോലെതന്നെ ശരിയായി പാക്ക് ചെയ്യാത്ത ഉപകരണങ്ങളും അധികാരികൾ കണ്ടുകെട്ടും. ദുബായ് കാർഗോ മുൻ നിര വാഹകരാണ് വെബ്സൈറ്റ് വഴി പുതിയ നിർദേശം പങ്കുവെച്ചത്.
ശൈത്യകാലം ആരംഭിച്ചതിനാലും, ക്രിസ്തുമസ് അവധിദിവസങ്ങൾ വരാൻ പോകുന്നതിനാലും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന സമയമായതിനാൽ യാത്രക്കാരോട് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് നിർദേശമുണ്ട് . മോട്ടോറൈസ്ഡ് വാഹനങ്ങൾ , സ്കേറ്റിങ് ബോർഡുകൾ, ബാറ്ററികൾ വച്ചതോ വെക്കാത്തതോ ആയ സെല്ഫ് ബാലൻസിങ് ഇലക്ട്രിക്ക് സ്കൂട്ടറുകൾ എന്നിവയോ വിമാനം വഴി കൊണ്ടുപോകുവാൻ സാധിക്കുകയില്ല. ഡ്രോണുകൾ ഹാൻഡ് ബാഗുകളിലും മറ്റും സൂക്ഷിക്കാൻ പാടുള്ളതല്ല. അതേസമയം, ഇവ ലഗേജുകളിൽ കൊണ്ടുപോകുവാൻ സാധിക്കും. ഡ്രോണുകളുടെ ബാറ്ററികൾ ഡ്രോണുകളിൽ ഇടുകയോ, അല്ലാത്ത പക്ഷം ഹാൻഡ് ബാഗുകളിൽ സൂക്ഷിക്കേണ്ടതാണ്.