ദുബായ് സൂപ്പർ സെയിൽ ആരംഭിച്ചു, ഇന്നു മുതൽ മൂന്നുദിവസത്തേക്ക് 90% വരെ വിലക്കിഴിവിൽ വമ്പൻ ഓഫറുകൾ

യു എ ഇ : ദുബായ് സൂപ്പർ സെയിൽ ആരംഭിച്ചു. വിവിധ ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവും നിരവധി ഓഫറുകളുമാണ് സൂപ്പർ സെയിലിൽ ലഭിക്കുക.ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് ആണ് ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകള്‍ ഒരുക്കുന്നത്.ഇന്നു മുതല്‍ നവംബര്‍ 27 വരെയായിരിക്കും സൂപ്പര്‍ സെയില്‍ നടക്കുക. ഫാഷന്‍, ബ്യൂട്ടി, ഹോം ആന്റ് ഫര്‍ണിച്ചര്‍, കിച്ചണ്‍വെയര്‍, കുട്ടികളുടെ സാധനങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് 90 ശതമാനം വരെ വിലക്കുറവ് ഈ സെയിലിലൂടെ ലഭിക്കും.

ദുബൈയിലെ മാള്‍ ഓഫ് എമിറേറ്റ്സ്, ദേറ സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍, ദുബൈ ഹില്‍സ് മാള്‍, ദുബൈ മറീന മാള്‍, ദുബൈ മാള്‍, മെര്‍കാറ്റോ, ഠൗണ്‍ സെന്റര്‍ ജുമൈറ, ദ പോയിന്റ്, ഇബ്ന്‍ ബത്തൂത്ത മാള്‍, സര്‍ക്കിള്‍ മാള്‍, നഖീല്‍ മാള്‍, ഗേറ്റ് അവന്യൂ ഡിഐഫ്‍സി, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, ഫെസ്റ്റിവല്‍ പ്ലാസ, അല്‍ സീഫ്, ബ്ലൂ വാട്ടേഴ്‍സ്, സിറ്റി വാക്ക്, ലാ മെര്‍, ദ ഔട്ട്‍ലെറ്റ് വില്ലേജ്, ദ ബീച്ച് എന്നിവിടങ്ങളില്‍ സൂപ്പര്‍ സെയിലിന്റെ ഡിസ്‍കൗണ്ട് ലഭിക്കും.

വിവിധ മാളുകള്‍ സ്വന്തം നിലയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളും മറ്റ് സമ്മാനങ്ങളും ക്യാഷ് ബാക്ക് ഓഫറുകളും ഇക്കാലയളവില്‍ ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ഈ കാലയളവില്‍ മികച്ച ഓഫറുകളോടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *