കത്ത് അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുന്നു, ആനാവൂർ നാഗപ്പൻ പി എസ് സി ചെയർമാനാണോ; ചെന്നിത്തല

തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻറെ നിയമന ശുപാർശ കത്ത് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതി നടത്തിയ മേയർ രാജി വയ്ക്കണം. മേയർ രാജി വച്ചുള്ള അന്വേഷണമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ആനാവൂർ നാഗപ്പൻ എന്നാണ് പിഎസ് സി ചെയർമാനായതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സർവകലാശാലകളിൽ ഉന്നത സിപിഎം നേതാക്കളുടെ ഭാര്യമാർക്കാണ് ജോലി കിട്ടുന്നത്. ബംഗാളിൽ നടന്ന സെൽ ഭരണമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്

ജയിൽ മോചനം സംബന്ധിച്ച നിലവിലെ രീതികളിൽ മാറ്റം കൊണ്ടുവരുന്നത് കമ്യൂണിസ്റ്റുകാരായ കൊലപാതകികളെ തുറന്നു വിടാൻ ആണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ടി.പി.ചന്ദ്രശേഖരൻ കേസിലെ പ്രതികളെ തുറന്നു വിടാനുള്ള നിക്കം ആണ് ഇതിന് പിന്നിൽ. അതേസമയം മദ്യ കമ്പനികളെ സഹായിക്കാനാണ് വിറ്റുവരവ് നികുതി ഒഴിവാക്കിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *