‘കോൺഗ്രസിൽ അച്ചടക്കത്തിന് നിർവചനം വേണം’; എം കെ രാഘവൻ

കോൺഗ്രസിൽ അച്ചടക്കത്തിന് നിർവചനം ഉണ്ടാകണമെന്ന് എം കെ രാഘവൻ എംപി. കെപിസിസി പ്രസിഡന്റ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കാൻ തയ്യാറാണ്. അച്ചടക്കത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവരുതെന്നും എല്ലാവരും ഒരുമിച്ച് പോകേണ്ടതാണാണെന്നും എം കെ രാഘവൻ പറഞ്ഞു. മുരളീധരൻറെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച എം കെ രാഘവൻ, താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമൻറാണെന്നും പറഞ്ഞു.

കോഴിക്കോട്ട് ഡിസിസി ഓഫീസ് തറക്കല്ലിടൽ പരിപാടിയിൽ നേതാക്കളുടെ സാന്നിധ്യത്തിൽ സംസാരിക്കുകയായിരുന്നു എം കെ രാഘവൻ. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. അതേസമയം, ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് ഒരു ചട്ടക്കൂട് വരച്ചാൽ ആരും അതിൽ നിന്നും പുറത്തു പോകില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *