പൊതുപരിപാടികൾ ഡിസിസിയെ അറിയിക്കുന്നുണ്ട്; 16 വർഷമായി ചെയ്യുന്ന കാര്യമാണെന്ന് തരൂർ

പാർട്ടി കീഴ്‌വഴക്കങ്ങൾ ലംഘിക്കുന്നുവെന്നും സമാന്തര പ്രവർത്തനം നടത്തുന്നുവെന്നുമുള്ള ആക്ഷേപങ്ങൾ തള്ളി ശശി തരൂർ. സംസ്ഥാനത്തെത്തിയ താരിഖ് അൻവറോ, അച്ചടക്ക സമിതിയോ ഒരു തരത്തിലുള്ള അതൃപ്തിയും അറിയിച്ചിട്ടില്ല. സ്വകാര്യ പരിപാടികൾ പാർട്ടിയെ അറിയിക്കാറില്ല. പൊതുവേദിയലോ പാർട്ടി പരിപാടിയിലോ പങ്കൈടുക്കുമ്പോൾ ഡിസിസിയെ അറിയിക്കാറുണ്ട്. 16 വർഷമായി ചെയ്യുന്ന കാര്യമാണതെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങൾ താൻ ഉണ്ടാക്കിയിട്ടില്ല. നേതാക്കളുമായി ഒരു അകൽച്ചയും ഇല്ല. നേതാക്കളുമായി സംസാരിക്കുന്നതിന് തടസമില്ല. ആരോടും അമർഷമില്ല. എൻറെ വായിൻ നിന്ന് അങ്ങിനെ എന്തെങ്കിലും കേട്ടിട്ടുണ്ടോ? ഏത് വിവാദമാണ് ഉണ്ടാക്കിയത്? തരൂർ ചോദിച്ചു. ആരോടും മിണ്ടാതിരിക്കുന്നില്ല. എന്നോട് സംസാരിച്ചാൽ മറുപടി പറയും. മിണ്ടാതിരിക്കാൻ തങ്ങൾ കിൻഡർ ഗാർഡൻ കുട്ടികളല്ലെന്നും തരൂർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *