ലോകകപ്പ് ; ദിവസേന നൂറിലധികം വിമാനസർവീസുകൾ,6800 ലധികം യാത്രികർ

ദുബായ്∙: ലോക കപ്പ് പ്രമാണിച്ച് ദുബായ് ദോഹ വിമാത്താവളങ്ങൾക്കിടയിൽ ദിവസേന യാത്ര ചെയ്യുന്നത് 6800 ലധികം ആളുകൾ. ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നു ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സാധാരണ ഫ്ലൈറ്റ് സർവീസുകൾക്കു പുറമേ സ്പെഷൽ, മാച്ച് ഡേ ഷട്ടിൽ സർവീസുകൾ അടക്കം ദുബായിൽ നിന്നു ദിവസേന നൂറിലധികം വിമാനങ്ങളാണ് ദോഹയിലേക്കു പറക്കുന്നത്. ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയാണ് ഫുട്‌ബോൾ ആരാധക യാത്രികരുടെ എണ്ണം പുറത്തു വിട്ടത്. ലോകകപ്പിനോടനുബന്ധിച്ച് യാത്രികരുടെ എണ്ണത്തിലെ വർദ്ധനവ് കണക്കാക്കി നിരവധി സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിവിധ ഡിപ്പാർട്ട്മെന്റുകളുമായി കൈകോർത്തു ഫുട്ബോൾ പ്രേമികൾക്കു പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഫു​ട്‌​ബോ​ൾ കാ​ണി​ക​ൾ​ക്കു മ​ൾ​ട്ടി​പ്ൾ എ​ൻ​ട്രി വീ​സ സംവിധാനം ദു​ബാ​യി​ൽ നിലവിലുണ്ട്. ജോ​ർ​ഡ​ൻ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജ​ലാ​ലി​ന്‍റെ പേ​രി​ലാ​ണ് ഇത്തരത്തിലുള്ള ആ​ദ്യ​ത്തെ വീസ അ​നു​വ​ദി​ച്ച​ത്. ദുബായ് വ​ഴി രാ​ജ്യ​ത്തേ​ക്കു​ള്ള ആ​രാ​ധ​ക​രു​ടെ പ്ര​വേ​ശ​ന​വും മ​ട​ക്ക​വും വേ​ഗ​ത്തി​ലാ​ക്കാ​ൻ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെന്നും അ​തി​വേ​ഗം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ തന്നെ വിമാനത്താവളത്തിൽ നിയോഗിച്ചിട്ടുണ്ടെന്ന് അ​ൽ മ​ർ​റി വ്യ​ക്ത​മാ​ക്കി. 90 ദി​വ​സ​ത്തേ​ക്കാ​ണ് മ​ൾ​ട്ടി​പ്ൾ എ​ൻ​ട്രി വീ​സ അ​നു​വ​ദി​ക്കു​ന്ന​ത്. ഫു​ട്‌​ബോ​ൾ പ്രേ​മി​ക​ൾ​ക്കും ദുബാ​യി​ലെ പു​തു​വ​ത്സ​രാ​ഘോ​ഷം ആ​സ്വ​ദി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ആ​ക​ർ​ഷ​ക​മാ​യ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പാ​ക്കേ​ജ് ന​ൽ​കു​ന്ന​തി​ന്​ ഒ​രു​ക്കം പൂ​ർ​ത്തി​യായതായി ല​ഫ്. ജ​ന​റ​ൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *