സംസ്ഥാനത്ത് മിൽമ പാലിന് വില കൂടി. ലിറ്ററിന് ആറ് രൂപയാണ് വർദ്ധിച്ചത്. കടുംനീല കവറിലെ പാലിന് ലിറ്ററിന് 52 രൂപയാണ് പുതുക്കിയ വില. നെയ്യ്, തൈര് ഉത്പന്നങ്ങൾക്കും വില കൂട്ടി. ചായയുടെ വില പത്തിൽ നിന്ന് പന്ത്രണ്ടായും വർദ്ധിച്ചു.പുതുക്കിയ വില ( 500 മി.ലിറ്റർ )ചുവടെ:
വെള്ള കവർ………………28 .00
ഇളം നീല കവർ………..25 .00
കടും നീല കവർ………. 26 .00
പച്ച കവർ………………….27.00
തൈര് (525 ഗ്രാം ……35. 00
പാലിന് ആറ് രൂപ കൂട്ടാൻ കഴിഞ്ഞാഴ്ചയാണ് മന്ത്രിസഭ അനുമതി നൽകിയത്.