വിഴിഞ്ഞം സമരത്തിൽ തീവ്രവാദബന്ധം ആരോപിക്കുന്നത് സംസ്ഥാന സർക്കാറിന്‍റെ ദൗർബല്യം കൊണ്ടാണെന്ന് മന്ത്രി ആന്റണി രാജുവിന്‍റെ സഹോദരനും തീര ഗവേഷകനുമായ എ.ജെ വിജയൻ. ഇടത് സർക്കാർ മോദിക്ക് പഠിക്കുകയാണ്. കർഷക സമരത്തോട് മോദി സർക്കാർ ചെയ്തതാണ് വിഴിഞ്ഞം സമരത്തോട് പിണറായി സർക്കാർ ചെയ്യുന്നതെന്നും വിജയൻ കുറ്റപ്പെടുത്തി.
തുടക്കം മുതൽ വിഴിഞ്ഞം പദ്ധതിയെ എതിർക്കുന്ന ആളാണ് താനെന്നും എ.ജെ.വിജയൻ പറഞ്ഞു.സമരത്തിന് പിന്നിലെ ഗൂഢസംഘമെന്ന് ആരോപിച്ച് എ.ജെ.വിജയൻ ഉൾപ്പടെ ഒൻപത് പേരുടെ ചിത്രം സിപിഎം മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. തീവ്രബന്ധം ആരോപിച്ച് എതിർപ്പുകളെ തള്ളാനാവില്ല. പദ്ധതിയുടെ സത്യാവസ്ഥ തുറന്നുപറയുന്നത് കൊണ്ടാണ് തന്നോട് ശത്രുത. താൻ തുടക്കം മുതൽ പദ്ധതിയെ എതിർക്കുന്നയാളാണ്.തീവ്രവാദിയെന്ന് വിളിച്ചാലും നിലപാടിൽ മാറ്റമില്ല. താൻ മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ എന്നത് ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതില്ലെന്നും എ.ജെ.വിജയൻ പറഞ്ഞു.
തീവ്രവാദിയെന്ന് വിളിച്ചാലും തന്‍റെ നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ല. എല്ലാ കാലത്തും വിഴിഞ്ഞം പദ്ധതിയെ എതിർത്ത് എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സത്യം തുറന്ന് പറയുന്നത് കൊണ്ടാണ് തന്നോട് ശത്രുതയെന്നും വിജയൻ വ്യക്തമാക്കി. മന്ത്രിയുടെ സഹോദരൻ എന്ന പരിഗണന വേണ്ട. ഇതൊരു കുടുംബ പ്രശ്നമല്ല. ആന്‍റണി രാജു രാഷ്ട്രീയത്തിലും താൻ സാമൂഹ്യമേഖലയിലുമാണ് പ്രവർത്തിക്കുന്നത്. ആന്‍റണി രാജു യു.ഡി.എഫിലും എൽ.ഡി.എഫിലുമായിരുന്നപ്പോൾ താൻ വിഴിഞ്ഞം പദ്ധതിക്ക് എതിരായിരുന്നുവെന്നും എ.ജെ വിജയൻ വ്യക്തമാക്കി.