വിഴിഞ്ഞം സമരം; ബാഹ്യ ഇടപെടലുകൾ ഉണ്ടായതായി സംശയിക്കണം:അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം വിഷയത്തിൽ ആരോപണങ്ങൾ ആവ‍ത്തിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരത്തിൽ ബാഹ്യ ഇടപെടലുകളുണ്ടായതായി സംശയിക്കണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ കോഴിക്കോട്ട് പറഞ്ഞു. സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ പലതും ബാലിശമാണ്.

തീവ്രവാദ സംഘടനകൾ ഉണ്ടോ എന്നെല്ലാം കണ്ടെത്തേണ്ടത് പൊലീസാണ്. വിഷയത്തിൽ ചർച്ചകൾക്ക് വാതിൽ തുറന്നിട്ടിരിക്കുന്നുവെന്നും മന്ത്രി വിശദീകരിച്ചു. വിഴിഞ്ഞത്ത് സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്ക് നൽകുന്നതിൽ സര്‍ക്കാര്‍, കോടതിയെ നിലപാട് അറിയിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.     

Leave a Reply

Your email address will not be published. Required fields are marked *