‘എൻറെ മനസ് തുറന്ന പുസ്തകം, ഒന്നും ഒളിക്കാനില്ല’; കോട്ടയത്തെ പരിപാടിയിൽ പങ്കെടുക്കുമെന്ന് തരൂർ

കോട്ടയത്തെ യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂർ എംപി. പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചില്ലെന്ന കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിൻറെ വാദം ശശി തരൂർ, ഡിസിസി പ്രസിഡന്റ് പ്രസിൻഡന്റിനെ തന്റെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നുവെന്നും പ്രതികരിച്ചു. വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിളിക്കരുതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

എൻറെ മനസ് തുറന്ന പുസ്തകമാണെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പരിപാടിയിൽ ക്ഷണിച്ചത് യൂത്ത് കോൺഗ്രസാണ്. വരേണ്ടത്തവർ വരേണ്ടത്തവർ വരണ്ടെന്നും അവർക്ക് വേണമെങ്കിൽ പരിപാടി യൂട്യൂബിൽ കാണാമെന്നും തരൂർ പറഞ്ഞു. നിരവധി പ്രസംഗങ്ങൾ കഴിഞ്ഞ കാലത്ത് താൻ നടത്തിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്‌നങ്ങളാണ് ഈ രണ്ട് മാസത്തിനിടയിൽ നടന്നതെന്ന് പറഞ്ഞ ശശി തരൂർ, വിഴിഞ്ഞം വിവാദം നല്ല രീതിയിൽ അല്ല പോകുന്നതെന്നും എഫ്‌ഐആർ വേണ്ടായിരുന്നുവെന്നും പ്രതികരിച്ചു. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരോ ദേശ വിരുദ്ധർ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയെ കുറിച്ച് തന്നെ അറിയിക്കാത്തതിനാൽ തരൂരിനൊപ്പം യൂത്ത് കോൺഗ്രസ് വേദിയിൽ എത്തില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതികരിച്ചിരുന്നു. താരിഖ് അൻവറിന്റെയും അച്ചടക്ക സമിതിയുടെയും നിർദ്ദേശം ലംഘിക്കപ്പെട്ടുവെന്ന് നാട്ടകം സുരേഷ് വിശദീകരിച്ചു. ശശി തരൂരിനെതിരെ അച്ചടക്ക സമിതിക്ക് രേഖാമൂലം പരാതി നൽകുമെന്നും നാട്ടകം സുരേഷ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *