വിഴിഞ്ഞം തുറമുഖ നിർമാണം തൽകാലം നിർത്തിവച്ച് പഠനം നടത്തണം; ലത്തീൻ പള്ളികളിൽ സർക്കുലർ

വിഴിഞ്ഞം സംഘർഷത്തിന് പിന്നിലെ സാഹചര്യം വിശദീകരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ

പള്ളികളിൽ സർക്കുലർ . പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് ആർച്ച് ബിഷപ്പിന്റെ സർക്കുലറിൽ പറയുന്നത്. 

അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നതും പ്രകോപനത്തിന് കാരണമായി. സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് കുറ്റപ്പെടുത്തൽ.തുറമുഖം സ്ഥിരമായി നിർത്തിവയ്ക്കണമെന്നല്ല, മറിച്ച് നിർമാണം നിർത്തിവച്ച് പഠനം നടത്തണമെന്നാണ് ആവശ്യമെന്നും സ‍‍ർക്കുലറിൽ പറയുന്നു.

ഇന്നലെ ചീഫ് സെക്രട്ടറിയുമായി സമരസമിതി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് സമരസമിതിയും യോഗം ചേർന്നേക്കും

Leave a Reply

Your email address will not be published. Required fields are marked *