ഒമാനിൽ സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

മസ്‍കത്ത് : ഒമാനില്‍ രണ്ട് സ്‍കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്നലെ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ മുസന്ന വിലായത്തിലാണ് അപകടംസംഭവിച്ചത്. പരിക്കുകൾ ഗുരുതരമല്ലെ. അപകടം സംബന്ധിച്ച് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പ്രസ്‍താവന പുറത്തിറക്കി.

ഇമാം ഖന്‍ബാഷ് ബിന്‍ മുഹമ്മദ് സ്‍കൂള്‍ ഫോര്‍ ബേസിക് എജ്യുക്കേഷനിലെയും ഇബ്‍ന്‍ അല്‍ ഹൈതം പ്രൈവറ്റ് സ്‍കൂളിന്റെയും ബസുകളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മുസന്ന ഹെല്‍ത്ത് സെന്ററിലും അല്‍ റുസ്‍തഖ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ചികിത്സ ലഭ്യമാക്കിയ ശേഷം ആരോഗ്യ സ്ഥിതി ഉറപ്പുവരുത്തി എല്ലാ വിദ്യാര്‍ത്ഥികളും വീട്ടിലേക്ക് മടങ്ങി. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നും അധികൃതര്‍ പറയുന്നു. അപകട സമയത്ത് സഹായം നല്‍കിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗത്ത് അല്‍ ബാത്തിന വിദ്യാഭ്യാസ ഡയറക്ടറേറ്റ് നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *