ഖത്തറിലെ ഇന്ത്യൻ എംബസിയിൽ അവസരം, ഡിസംബർ 12 വരെ അപേക്ഷകൾ സ്വീകരിക്കും

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസിയിൽ അവസരം. ഇന്ത്യന്‍ എംബസിയില്‍ സ്ഥിരം തസ്തികയായ ലോക്കല്‍ ക്ലര്‍ക്ക് തസ്‍തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.എല്ലാ അലവന്‍സുകളും ഉള്‍പ്പെടെ 5,550 ഖത്തര്‍ റിയാലായിരിക്കും പ്രതിമാസ ശമ്പളം. അപേക്ഷകരുടെ പ്രായപരിധി 21 വയസിനും 40 വയസിനും ഇടയിലായിരിക്കണം. 2022 ജനുവരി 30 അടിസ്ഥാനമായിട്ടായിരിക്കും പ്രായം കണക്കാക്കുക. ഖത്തറില്‍ റെസിഡന്‍സ് വിസയുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യതകൾ

* അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ഡിപ്ലോയമോ നിർബന്ധം

* ഇംഗീഷ് – അറബി ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍ ചെയ്യാൻ അറിഞ്ഞിരിക്കണം

*ഇംഗ്ലീഷ്, അറബി ഭാഷകള്‍ നന്നായി സംസാരിക്കാനും എഴുതാനും അറിയുന്നവരായിരിക്കുകയും വേണം.

* കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം

അപേക്ഷകള്‍ ദോഹയിലെ ഇന്ത്യന്‍ എംബസി അഡ്‍മിനിസ്‍ട്രേഷന്‍ വിഭാഗം അറ്റാഷെയ്ക്ക് indembdh@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാം. 2022 ഡിസംബര്‍ 12 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.

Leave a Reply

Your email address will not be published. Required fields are marked *