മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് നവജാത ശിശു മരിച്ചതിന് പിന്നാലെ മാതാവും മരിച്ചു. കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണയാണ് (21) പുലർച്ചെ മരിച്ചത്.
ചൊവാഴ്ച വൈകിട്ടായിരുന്നു കുഞ്ഞിന്റെ മരണം. ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് അപർണയെ കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു.