മോഹൻലാലിന്റെ പേരിലുള്ള ആനക്കൊമ്പ് കേസിൽ വിധിപറയാൻ മാറ്റി

ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയതിനെതിരേ നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റി. ജസ്റ്റിസ് എ. ബദറുദ്ദീൻ ആണ് ഹർജി പരിഗണിച്ചത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹൻലാലിന്റെ കൈവശം ഉണ്ടായിരുന്നതെന്നും അതിനാൽ നിയമലംഘനം നടത്തിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു.  വന്യജീവി നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് മോഹൻലാലിന്റെ അഭിഭാഷകനും വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *