തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കും, മനുഷ്യക്കടത്ത് തടയൽ ഊർജ്ജിതമാക്കും ; ബഹ്‌റൈൻ

മനാമ : തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷവും അവകാശ സംരക്ഷണവും നൽകി ബഹ്‌റൈൻ. മനുഷ്യക്കടത്ത് മുതൽ തൊഴിലാളികൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്ന് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

അമേരിക്കൻ നീതികാര്യ ഡിപ്പാർട്ട്മെന്റിന് കീഴിലെ മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രോസിക്യൂഷൻ യുണിറ്റ് , തൊഴിൽ വകുപ്പിന് കീഴിലെ വേജ് ആൻഡ് അവർ ഡിവിഷൻ, ആരോഗ്യ, മാനവിക സേവന ഡിപാർട്ട്മെന്റ് എന്നിവയിലെ ഉദ്യോഗസ്ഥരും പ്രതിനിധികളുമായി വാഷിങ്ടണിൽ ചർച്ച നടത്തുകയായിരുന്നു അവർ. മനുഷ്യക്കടത്ത് തടയുന്നതിന് അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് നയപരിപാടികൾ ആവിഷ്കരിക്കും. നിർബന്ധിത തൊഴിലും തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും അവസാനിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഈ രംഗത്ത് ബഹ്റൈനും അമേരിക്കയും തമ്മിലുള്ള സഹകരണം സ്വാഗതാർഹമാണെന്നും അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *