സൗദിയിൽ തുടർച്ചയായ മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച് കാലാവസ്ഥ കേന്ദ്രം

റിയാദ് : സൗദി അറേബ്യയുടെ ഭൂരിപക്ഷ പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്തയാഴ്ചയുടെ അവസാനം വരെ രാജ്യത്ത് ഇതേ കാലാവസ്ഥാ തുടരുമെന്നാണ് അറിയിപ്പ്. പൊതുജനങ്ങള്‍ അതീജ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വിവിധ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളിലൂടെയും സമയാസമയങ്ങളില്‍ അധികൃതര്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ എപ്പോഴും ശ്രദ്ധിക്കണമെന്നും സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലുടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

* വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ അകലം പാലിക്കണം. വാദികള്‍ മുറിച്ചു കടക്കരുത്.

*ഹായില്‍, അല്‍ ഖസീം എന്നിവിടങ്ങളിലും രാജ്യത്തെ ഒട്ടുമിക്ക ഗവര്‍ണറേറ്റുകളിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ട്.

*റിയാദ് മേഖലയില്‍ സുല്‍ഫി, ശര്‍ഖ, മജ്‍മഅ, റമഃ, അല്‍ ദവാദിമി, അഫിഫ്, അല്‍ മുസാഹിമിയ, അല്‍ ഖുവൈയ, അല്‍ ഖര്‍ജ് ഗവര്‍ണറേറ്റുകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

*കിഴക്കന്‍ പ്രവിശ്യയില്‍ ജുബൈല്‍, നൈറിയ, ഖത്തീഫ്, ദമ്മാം, ദഹ്റാന്‍, അല്‍ ഖോബാര്‍, അബ്ഖൈഖ്, അല്‍ അഹ്‍സ എന്നിവിടങ്ങളിലും മഴ പെയ്യും.

*കനത്ത മഴയ്ക്ക് പുറമെ കാറ്റിനും ഇടിമിന്നലിലും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്.

*ഈ മേഖലകളിലെ റോഡുകളില്‍ ദൂരക്കാഴ്ച ഗണ്യമായി കുറയും

Leave a Reply

Your email address will not be published. Required fields are marked *