പാർട്ടി ഐക്യത്തോടെ പ്രവർത്തിച്ചാൽ ഫലമുണ്ടാകും, ഹിമാചൽ പ്രദേശിലേത് ജനങ്ങളുടെ വിജയം; മല്ലികാർജുൻ ഖാർഗെ

ഹിമാചൽ പ്രദേശിലെ വിജയം പാർട്ടി ഐക്യത്തോടെ പ്രവർത്തിച്ചാൽ ഫലമുണ്ടാകും എന്നതിന് തെളിവാണെന്ന്  കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഹിമാചൽ പ്രദേശിലേത് ജനങ്ങളുടെ വിജയം എന്നും ഖാർഗെ  പറഞ്ഞു. സുഖ്വിന്ദർ സിംഗ് സുഖുവിന്റെ സത്യ പ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഖാർഗെ ഹിമാചലിൽ എത്തി. ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഷിംലയിൽ എത്തി. 

മുഖ്യമന്ത്രിയായി ചുമതലയേൽക്കും മുമ്പ് സുഖ്വിന്ദർ സിംഖ് സുഖു, സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിനെ വീട്ടിലെത്തി കണ്ടു. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ഇടഞ്ഞുനിൽക്കുന്ന പ്രതിഭയെ സുഖു ചടങ്ങിലേക്ക് ക്ഷണിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഉറപ്പായും പങ്കെടുക്കുമെന്ന് പ്രതിഭാ സിംഗ് അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കുക തന്റെ ചുമതലയാണെന്നും അവർ പറഞ്ഞു. മകൻ വിക്രമാദിത്യ സിംഗ് മന്ത്രി സഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മിക്കവാറും ഉണ്ടാകുമെന്നായിരുന്നു പ്രതിഭാ സിംഗിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *