ഗുജറാത്തിൽ മുഖ്യമന്ത്രിയും 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പട്ടേൽ സമുദായത്തിനാണ് മന്ത്രിസഭയിൽ മുൻതൂക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആചാര്യ ദേവവ്രതാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

bhupendra patel took oath as gujarat chief ministerbhupendra patel took oath as gujarat chief ministerഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് , പ്രമോദ് സാവന്ത് അടക്കം മറ്റു ബി ജെ പി മുഖ്യമന്ത്രിമാരും സദസ്സിൽ ഉണ്ടായിരുന്നു. യുവ നേതാവ് എന്ന നിലയിൽ പാർട്ടി നൽകുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് ഹാർദ്ദിക്ക് പട്ടേൽ ചടങ്ങിന് മുൻപ് മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ പറഞ്ഞു. ബൽവത്ത് സിങ്ങ് രാജ്പുത്, കാനു ഭായി ദേശായി, രാഘ് വ്ജി പട്ടേൽ , റുഷികേശ് പട്ടേൽ, ഡോ കുബേർ ഡിൻദോർ, ബനുബൻ ബബാരിയാ, മോലുബായ് ബേരാ, കുൻവർജി കൽവാലിയാ, ഹർഷ് സംഗ്വി, ജഗദീഷ് വിശ്വകർമ്മാ, മുകേഷ് പട്ടേൽ, പരുഷോത്തമം ബായി സോളങ്കി, ബച്ചുബായ് കഭാഡ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 

Leave a Reply

Your email address will not be published. Required fields are marked *