ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജി, ചുമതലയേറ്റു

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 28 ആയി. ഇനി ആറ് ഒഴിവുകളാണ് നിലവിലുള്ളത്. ദീപാങ്കര്‍ ദത്തയ്ക്ക് 2030 ഫെബ്രുവരി എട്ടുവരെ കാലാവധിയുണ്ടാകും.

ജ‍ഡ്ജി നിയമനത്തിലെ കൊളീജിയം ശുപാര്‍ അംഗീകരിക്കുന്നതിൽ സർക്കാർ വൈമുഖ്യം കാണിക്കുന്നതിൽ സുപ്രീംകോടതി വിമ‌ർശനം നിലനില്‍ക്കെയാണ് ഇന്നലെ നിയമന വിജ്ഞാപനം പുറത്തിറങ്ങിയത്. കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി. നിയമരംഗത്തേക്ക് കടന്നു വന്ന ദീപാങ്കർ ദത്ത. ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ്. സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *