മുസഫ വ്യവസായ മേഖലയിലെ വാരാന്ത്യ ചന്തകൾ സജീവമാകുന്നു

അബുദാബി : മുസഫ ബസാർ വീണ്ടും സജീവമാകുന്നു. കുറഞ്ഞ വിലയിൽ നിത്യോപയോഗ സാധനങ്ങൾ ലാഭ്യമാകുന്ന മുസഫ വ്യവസായ മേഖലയിലെ വാരാന്ത്യ ചന്ത തുറക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 10 വരെയാണ് ചന്തയുടെ പ്രവർത്തന സമയം.കോവി‍ഡ് കാലത്ത് നിർത്തിവച്ച ബസാറിൽ ഇനി മുതൽ ശനി, ഞായർ ദിവസങ്ങളിൽ സാധനങ്ങൾ വാങ്ങാം.

ഭക്ഷ്യോൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, വസ്ത്രം, ബാഗ്, ചെരുപ്പ്, പുതപ്പ്, കിടക്ക, വിരി, പഴം, പച്ചക്കറി, സർബത്ത്, അത്തർ, ഊദ് തുടങ്ങി എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. പുറത്തുള്ള കടകളേക്കാൾ വില കുറവിലാണ് ഇവിടെ നീ സാധനങ്ങൾ ലഭിക്കുക . ലേബർ ക്യാംപുകളിലെ തൊഴിലാളികളാണ് ബസാറിലെ പ്രധാന ഉപഭോക്താക്കൾ.മുസഫ വ്യവസായ മേഖലയിലെ തൊഴിലാളികളും സമീപത്തു താമസിക്കുന്ന കുടുംബങ്ങൾക്കുമാണ് ബസാർ കൂടുതൽ ഉപകരിക്കുക. നിലവാരമുള്ള സാധനങ്ങൾ സുരക്ഷിതമായി ലഭ്യമാക്കുകയാണ് വാരാന്ത്യ ചന്തയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *