കുടുംബവഴക്കിനെത്തുടര്‍ന്നു തമിഴ്നാട് തിരുവണ്ണാമലൈയില്‍ ഭാര്യയെയും അഞ്ച് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ജീവനൊടുക്കി.കാഞ്ചിമേട്ടൂര് ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളിയായ പളനിസാമി (45) ആണ് ഭാര്യ വല്ലിയമ്മാള്‍ (37), മക്കളായ തനുശ്രീ (4), തൃഷ (15), മോനിഷ (14), ഭൂമിക (9), ശിവശക്തി (7) എന്നിവരെ വെട്ടിക്കൊന്നശേഷം തൂങ്ങിമരിച്ചത്.അര്‍ധരാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എല്ലാവരുടെയും കഴുത്തിന് ഗൃഹനാഥന് വാക്കത്തിക്ക് വെട്ടുകയായിരുന്നു. പളനിസാമി അഞ്ചുലക്ഷം രൂപ പലിശയ്ക്കു കടം വാങ്ങിയിരുന്നു. ഇതിന്റെ തിരിച്ചടവു മുടങ്ങിയതിനെ ചൊല്ലി വീട്ടില്‍ വഴക്കു പതിവായിരുന്നുവെന്നു പോലീസ് പറയുന്നു.
മദ്യപിച്ചെത്തിയ പളനിസാമി തിങ്കളാഴ്ച രാത്രിയും ഭാര്യയുമായി വഴക്കിട്ടു. പിന്നീട് രാത്രിയാണ് ഇയാള്‍ ആക്രമണം നടത്തിയത്. ദമ്പതികളുടെ മൂത്തമകള്‍ സൗന്ദര്യ (20) ഭര്‍ത്താവിനൊപ്പമാണ് താമസിച്ചിരുന്നത്. അതിനാല്‍ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടു.
കുടുംബവഴക്കിനെത്തുടര്‍ന്നു തമിഴ്നാട് തിരുവണ്ണാമലൈയില്‍ ഭാര്യയെയും അഞ്ച് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ജീവനൊടുക്കി. കാഞ്ചിമേട്ടൂര് ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളിയായ പളനിസാമി (45) ആണ് ഭാര്യ വല്ലിയമ്മാള്‍ (37), മക്കളായ തനുശ്രീ (4), തൃഷ (15), മോനിഷ (14), ഭൂമിക (9), ശിവശക്തി (7) എന്നിവരെ വെട്ടിക്കൊന്നശേഷം തൂങ്ങിമരിച്ചത്. അര്‍ധരാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എല്ലാവരുടെയും കഴുത്തിന് ഗൃഹനാഥന് വാക്കത്തിക്ക് വെട്ടുകയായിരുന്നു. പളനിസാമി അഞ്ചുലക്ഷം രൂപ പലിശയ്ക്കു കടം വാങ്ങിയിരുന്നു. ഇതിന്റെ തിരിച്ചടവു മുടങ്ങിയതിനെ ചൊല്ലി വീട്ടില്‍ വഴക്കു പതിവായിരുന്നുവെന്നു പോലീസ് പറയുന്നു. മദ്യപിച്ചെത്തിയ പളനിസാമി തിങ്കളാഴ്ച രാത്രിയും ഭാര്യയുമായി വഴക്കിട്ടു. പിന്നീട് രാത്രിയാണ് ഇയാള്‍ ആക്രമണം നടത്തിയത്. ദമ്പതികളുടെ മൂത്തമകള്‍ സൗന്ദര്യ (20) ഭര്‍ത്താവിനൊപ്പമാണ് താമസിച്ചിരുന്നത്. അതിനാല്‍ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടു.