ഷാർജ ഷോപ്പിംങ്ങ് പ്രമോഷനിൽ വൻ ജന പങ്കാളിത്തം

ഷാർജ : ആയിരത്തിലേറെ വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഷാർജ ഷോപ്പിംങ്ങ് പ്രമോഷനിൽ വൻ ജന പങ്കാളിത്തം. വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് 75% വരെ വിലകുറവിലാണ് ഉൽപ്പന്നങ്ങൾ ലഭിക്കുന്നത് . വസ്ത്രങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഗൃഹോപകരണങ്ങൾ തുടങ്ങിയവയിൽ വമ്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ ഒട്ടേറെ സമ്മാനപദ്ധതികളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഷാർജ ഷോപ്പിംങ്ങ് പ്രമോഷൻസ് അടുത്തവർഷം ജനുവരി 29 വരെ ഉണ്ടാകും ആഗോള വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ ക്രിസ്തുമസ് പുതുവത്സരാ അവധിക്കാലത്ത് ലോകത്തിന്റെ ശ്രദ്ധ കേന്ദ്രമായി യുഎഇ മാറുമെന്ന് എസ് സി സി ഐ ജനറൽ ഡയറക്ടർ മുഹമ്മദ് അഹമ്മദ് അമീൻ അൽ ആവാദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *