‘ക്രിസ്മസ് വിരുന്ന് ബഹിഷ്‌കരണം അവരുടെ തീരുമാനം, എൻറെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണ്”; ഗവർണർ

സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു. പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനം. എൻറെ  വാതിലുകൾ എപ്പോഴും തുറന്നിട്ടതാണ്. പക്ഷെ നിയമം  അനുസരിച്ചായിരിക്കണം. വ്യക്തിപരമായ താത്പര്യങ്ങൾ ഇല്ല. ചാൻസലർമാർക്കുള്ള കാരണം കാണിക്കൽ നോട്ടീസിലെ തുടർനടപടികൾ കോടതി തീരുമാനം  അനുസരിച്ചാകുമെന്നും ഗവർണർ വ്യക്തമാക്കി.

നിയമസഭ പാസാക്കിയ ചാൻസിലർ ബില്ല്  കാണാതെ അഭിപ്രായം  പറയാനാകില്ല. ബില്ല്  ആദ്യം  പരിശോധിക്കട്ടെ. തനിക്ക്  എതിരെയാണോ  ബില്ല് എന്നതല്ല വിഷയം. നിയമത്തിന് എതിരെ ആകരുതെന്ന് ഗവർണർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *