വാർത്തകൾ ചുരുക്കത്തിൽ

ബുധനാഴ്ച രാത്രി കൊല്ലം എക്‌സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് പിടിയിലായി. തലശ്ശേരി പാനൂർ സ്വദേശി സന്തോഷ് ആണ് കോട്ടയം റെയിൽവേ പൊലീസിന്റെ പിടിയിലായത്.

………………………………

ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ നവജാത ശിശുവിനെ മാറി നൽകിയ സംഭവത്തിൽ പിഴവ് ആശുപത്രി ജീവനക്കാരിയുടേതെന്ന് കണ്ടെത്തൽ. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ് ആശുപത്രിയിൽ നേരിട്ടെത്തി നടത്തിയ അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകി.

………………………………….

ശൈത്യകാല അവധി തുടങ്ങുന്ന നാളെ മുതൽ ജനുവരി ഒന്നു വരെ സുപ്രീ കോടതിയിൽ ഒരു ബെഞ്ചും പ്രവർത്തിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. കോടതികളുടെ ദീർഘാവധി നീതി തേടുന്നവർക്ക് അസൗകര്യമുണ്ടാക്കുന്നുണ്ടെന്ന്, നിയമ മന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം രാജ്യസഭയിൽ പറഞ്ഞിരുന്നു.

……………………………

ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി മരിക്കാനിടയായ വാഹനാപകടത്തിൽ കാർ ഓടിച്ച ഡോ.അനഹിത പണ്ഡോള ശരിയായ രീതിയിൽ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ്. മെഴ്സിസഡ് ബെൻസ് കാർ ഓടിക്കുമ്പോൾ ഇടുപ്പിന് സമീപം ബെൽറ്റ് ബന്ധിപ്പിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതായി പാൽഘർ എസ്പി ബാലാസാഹേബ് പാട്ടീൽ പറഞ്ഞു.

………………………………..

തൃശൂർ കൊരട്ടിയിൽ ഓടുന്ന ട്രെയിനിൽനിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് രണ്ടു യുവാക്കൾ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ , സജ്ഞയ് എന്നിവരാണ് മരിച്ചത്.

…………………………….

ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനു ലോകത്തെ ആദ്യ രാജ്യാന്തര ഡിജിറ്റൽ സാമ്പത്തിക കോടതി യുഎഇയിൽ ആരംഭിച്ചു.ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിലാണ് ആസ്ഥാനം.

…………………………………

യുക്രെയ്‌നിൽ നിന്ന് വിഘടിച്ച് സ്വതന്ത്രമായ ഡോണെറ്റ്‌സ്‌കിൽ യുക്രെയ്‌നിന്റെ കനത്തആക്രമണം. റഷ്യൻ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള ഡോണെറ്റ്‌സികിനെതിരെ കനത്ത റോക്കറ്റ് ആക്രമണമാണ് യുക്രെയ്ൻ നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

……………………………..

ദേശീയപാതാ വികസനത്തിൽ മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. കേരളം മാത്രമേ ദേശീയപാതാ വികസനത്തിൽ 25 ശതമാനം പദ്ധതി ചെലവ് വഹിക്കുന്നുള്ളൂ എന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു

…………………………………….

തിരുവനന്തപുരം എംപി ശശി തരൂരിന്റെ കാലിന് പരിക്ക്. വ്യാഴാഴ്ചയാണ് പാർലമെന്റിൽ വെച്ച് ചുവട് തെറ്റി കാലിന് പരിക്കേറ്റ കാര്യം തരൂർ തന്നെ ട്വിറ്ററിലൂടെ അറിയിച്ചത്.

………………………………….

ബ്രിട്ടനിലെ കെറ്ററിംങ്ങിൽ അടുത്തിടെ എത്തിയ മലയാളി കുടുബത്തിലെ യുവതിയും കുഞ്ഞുങ്ങളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. കേറ്ററിംങ് ജനറൽ ആശുപത്രിയിൽ നഴ്‌സായ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു മക്കളായ ജാൻവി, ജീവ എന്നിവകൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവും കണ്ണൂർ ശ്രീകണ്ഠപുരം പടിയൂർ സ്വദേശിയുമായ ചേലപാലിൽ സാജു വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply

Your email address will not be published. Required fields are marked *