ബി.ജെ.പി.യെ താഴെയിറക്കും, വാക്കുകൾ കുറിച്ചുവെച്ചോളൂ ; രാഹുൽ ഗാന്ധി

കോൺഗ്രസിന്റെ കഥകഴിഞ്ഞിട്ടില്ലെന്നും ബി.ജെ.പി.യെ കേന്ദ്രത്തിൽനിന്ന്  താഴെയിറക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. തന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ എന്നും അദ്ദേഹം പറഞ്ഞു.

ജയ്പുരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ. ബി.ജെ.പി.യുടെ ഫാസിസത്തെ എതിരിടാൻ ധൈര്യമുള്ളവർമാത്രം പാർട്ടിയിൽ നിന്നാൽമതി. അല്ലാത്തവർക്ക് വിട്ടുപോകാം. അവർക്ക് ആശംസകൾ നേരുന്നതായും രാഹുൽ പറഞ്ഞു. ജനലക്ഷങ്ങളുടെ ഹൃദയത്തിൽ നിലനിൽക്കുന്ന പ്രത്യയശാസ്ത്രമാണ് കോൺഗ്രസിന്റേത്. തനിക്കെതിരേയും പാർട്ടിക്കെതിരേയും ആസൂത്രിതമായ അപവാദപ്രചാരണം നടക്കുന്നുണ്ട്. ബി.ജെ.പി.യുടെ ഈ കുപ്രചാരണങ്ങളിൽ മാധ്യമങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് രാഹുൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *