സർഗം കൗശൽ മിസിസ് വേൾഡ് 2022

2022ലെ മിസിസ് വേൾഡ് സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി ഇന്ത്യക്കാരി സർഗം കൗശൽ. യുഎസിലെ ലാസ് വേഗസിൽ 63 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് സർഗം കൗശൽ സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടത്.

മിസിസ് പൊളിനേഷ്യ രണ്ടാം സ്ഥാനവും മിസിസ് കാനഡ മൂന്നാം സ്ഥാനവും നേടി. 21 വർഷത്തിനുശേഷമാണ് മിസിസ് വേൾഡ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്. 2001ൽ അദിതി ഗൗത്രികാർ ആണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചത്.

ജമ്മുവിൽ ജനിച്ചു വളർന്ന സർഗം ഇപ്പോൾ മുംബൈയിലാണ് താമസം. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം നേടിയശേഷം അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് നേവി ഓഫിസറാണ്.

 

Leave a Reply

Your email address will not be published. Required fields are marked *