ബ്രിട്ടീഷ് മാഗസിനിൽ മികച്ച അഭിനേതാവായി ഷാരൂഖ്; ഫാൻ അല്ല, പക്ഷെ സന്തോഷമെന്ന് വി ശിവൻകുട്ടി

എംപയര്‍ മാഗസീൻ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാൻ ഇടംപിടിച്ചിരിക്കുകയാണ്. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ ഷാരൂഖ് ഖാനെ കുറിച്ച്  വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഞാൻ ഒരു ഷാരൂഖ് ഖാൻ ഫാൻ അല്ലെന്നും എന്നാൽ പ്രശസ്ത ബ്രിട്ടീഷ് മാഗസിൻ ” എമ്പയർ ” – ന്റെ പട്ടികയിൽ മികച്ച 50 അഭിനേതാക്കളിൽ ഒരാളായി ഷാരൂഖ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്നും ശിവൻ കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. 

“ഒരു ഷാറൂഖ് ഖാൻ ‘ഫാൻ’ അല്ല ഞാൻ. ഷാറൂഖിനേക്കാൾ ഇഷ്ടപ്പെടുന്ന അഭിനേതാക്കൾ ഉണ്ട് താനും. എന്നാൽ ഈ സമയത്ത് പ്രശസ്ത ബ്രിട്ടീഷ് മാഗസിൻ  “എമ്പയർ ” – ന്റെ പട്ടികയിൽ മികച്ച 50 അഭിനേതാക്കളിൽ ഒരാളായി ഷാറൂഖ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ ആഹ്ലാദിക്കുന്നു. അഭിനന്ദനങ്ങൾ ഷാറൂഖ് ഖാൻ” , എന്നാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *