പാർലമെന്റിൽ കോവിഡ് മാർഗനിർദേശങ്ങൾ കർശനമാക്കി. രാജ്യസഭയിൽ സഭാധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ലോക്സഭയിൽ സ്പീക്കർ ഓം ബിർളയും മാസ്ക് ധരിച്ചാണ് എത്തിയത്.
നിലവിലെ സാഹചര്യം ആശങ്കാജനകമെന്ന് ഉപരാഷ്ട്രപതിയും ജാഗ്രത കൂട്ടേണ്ട സാഹചര്യമാണെന്ന് സ്പീക്കറും പറഞ്ഞു. രാജ്യസഭയിലും ലോക്സഭയിലും നിരവധി എംപിമാരും മാസ്ക് ധരിച്ച് എത്തി.
ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.