വാജ്പേയി സ്മാരകം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി രാഹുൽ ഗാന്ധി

മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ സമാധി സ്മാരകം സന്ദര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ സദെയ്‌വ് അദലിലെത്തിയ രാഹുൽ വാജ്പേയിയുടെ സ്മാരകത്തിൽ പുഷ്പാര്‍ച്ചനയും നടത്തി. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു. കോവിഡ് വിഷയത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് രാഹുലിന്റെ സന്ദർശനം.

ഭാരത് ജോഡോ യാത്ര ഒൻപതു ദിവസത്തെ അവധിക്കു പിരിഞ്ഞതിന്റെ പിന്നാലെയാണു രാഹുൽ സ്മാരകങ്ങളിൽ സന്ദർശനത്തിനായി എത്തിയത്. വാജ്പേയിക്കു പുറമേ മഹാത്മാ ഗാന്ധി, ജവഹര്‍ലാൽ നെഹ്‌റു, ലാൽ ബഹാദൂർ ശാസ്ത്രി, രാജീവ് ഗാന്ധി, ഇന്ദിരാ ഗാന്ധി എന്നിവരുടെ സ്മാരകങ്ങളിലും രാഹുൽ സന്ദർശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *