‘കോടതിയുടെ പരിഗണനയിലുള്ള വിഷയം; സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് തെറ്റ്’ : മുരളീധരൻ

കോടതിയുടെ തീരുമാനം വരും മുമ്പേ സിപിഎം സജി ചെറിയാന്റെ മന്ത്രി സ്ഥാന വിഷയത്തിൽ തീരുമാനം എടുത്തത് തെറ്റാണെന്ന് കെ മുരളീധരൻ എംപി. ഭരണഘടനയെ വിമർശിക്കുകയല്ല അവഹേളിക്കുകയാണ് സജി ചെറിയാൻ ചെയ്തത്. സജി ചെറിയനെ മന്ത്രിയാക്കിയാൽ വീണ്ടും ആരെങ്കിലും കോടതിയിൽ പോയാൽ രാജി വെക്കേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു.

കെ സുധാകരൻ കെപിസിസി സ്ഥാനമൊഴിയേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു. താഴെ തട്ടിൽ പുനസംഘടന നടക്കാത്തത് പാർട്ടിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പല കമ്മിറ്റിയും നിർജീവമായ സ്ഥിതിയാണ്. അതിന് മാറ്റമുണ്ടാകണം. കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സ്ഥിതി ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. കുറി തൊടുന്നവരെയും അമ്പലത്തില്‍ പോകുന്നവരെയും മൃതുഹിന്ദുത്വം പറഞ്ഞ് മാറ്റിനിര്‍ത്തരുതെന്ന എകെ ആന്‍റണിയുടെ പ്രസ്താവനയിൽ ഒരു തെറ്റുമില്ലെന്നും മുരളീധരൻ ആവർത്തിച്ചു. മതങ്ങളെ ഭിന്നിപ്പിച്ച് വോട്ട് ധ്രുവീകരണത്തിനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഇ പി ജയരാജനെ തൊട്ടാൽ പിണറായിയിലേക്ക് എത്തുമെന്നതിനാലാണ് ജയരാജനെ സംരക്ഷിക്കുന്നത്. ജയരാജനോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ പാർട്ടി സെക്രട്ടറിയോ പി ബി അംഗമോ ആക്കുമായിരുന്നു. ജയരാജൻ വിഷയം കോൺഗ്രസ്‌ വിടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.  

Leave a Reply

Your email address will not be published. Required fields are marked *