ജി 20 ഉച്ചകോടിയിൽ സൈബർ ഹാക്കിംഗ് സാധ്യതയെന്ന് ആഭ്യന്തര മന്ത്രാലയത്തിൻറെ മുന്നറിയിപ്പ്. സംശയമുളള ഇമെയിലുകൾ തുറക്കരുതെന്നാണ് നിർദ്ദേശം. ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏറെ കരുതലോടെ കൈകാര്യം ചെയ്യണം.
വിവിധ മന്ത്രാലയങ്ങൾക്ക് സർക്കുലർ നൽകി. ബാലിയിൽ നടന്ന കഴിഞ്ഞ ഉച്ചകോടിയിൽ വിവരങ്ങൾ ചോർത്താൻ ശ്രമം നടന്നിരുന്നു.