ഡൽഹിയിൽ നഴ്‌സിങ് ഹോമിൽ തീപിടിത്തം; 2 മരണം

ഡൽഹി ഗ്രേറ്റർ കൈലാഷിൽ മുതിർന്നവർക്കുള്ള നഴ്‌സിങ് ഹോമിലുണ്ടായ തീപിടിത്തത്തിൽ രണ്ടു മരണം. ആറുപേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ 5.15നാണ് തീപിടിത്തമുണ്ടായത്. 

തീ നിയന്ത്രണവിധേയമാക്കിയതായി പൊലീസും അഗ്‌നിശമന സേനയും അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *