ഇന്ത്യയുടെ തെറ്റായ ഭൂപടം നൽകി; കേന്ദ്ര മന്ത്രിയുടെ ഇടപെടലിന് പിന്നാലെ വാട്സാപ്പിന്റെ ഖേദപ്രകടനം

പുതുവത്സരവുമായി ബന്ധപ്പെട്ട് ട്വീറ്റുചെയ്ത വീഡിയോയിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം നൽകിയതിൽ ഖേദപ്രകടനവുമായി വാട്സാപ്പ്. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി., നൈപുണി വികസനം സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തെറ്റുചൂണ്ടിക്കാട്ടി തിരുത്താൻ ആവശ്യപ്പെട്ടപ്പോഴാണ് ഭൂപടം നീക്കിയശേഷം വാട്‌സാപ്പ് ഖേദപ്രകടനം നടത്തിയത്.

ഇന്ത്യയിൽ ബിസിനസ് ചെയ്യണമെന്നുള്ളവർ ശരിയായ ഭൂപടങ്ങൾ ഉപയോഗിക്കണമെന്നും മന്ത്രി ട്വീറ്റിൽ കുറിച്ചു. ഇതിനു മറുപടിയായി മനഃപൂർവമല്ല തെറ്റുസംഭവിച്ചതെന്ന് വാട്‌സാപ്പ് ട്വീറ്റ് ചെയ്തു. ഭാവിയിൽ കരുതലോടെയിരിക്കുമെന്നും അറിയിച്ചു. ജമ്മുകശ്മീർ ഉൾപ്പെടാത്ത വിധത്തിലുള്ള ഭൂപടമായിരുന്നു വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *