സംസ്ഥാന സ്‌കൂൾ കലോത്സവം കോഴിക്കോട്ട് തുടങ്ങും;  ഉദ്ഘാടനം ഇന്ന് പത്ത് മണിക്ക്

61മത് സംസ്ഥാന സ്‌കൂൾ കലോത്സവം ഇന്ന് കോഴിക്കോട്ട് തുടങ്ങും. രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം പതിനൊന്നര മണിയോടെ മത്സരങ്ങൾക്ക് തുടക്കമാകും. 

കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്‌കൂൾ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളിൽ കൗമാര പ്രതിഭകൾ മാറ്റുരയ്ക്കും. 

Leave a Reply

Your email address will not be published. Required fields are marked *