മുഖ്യമന്ത്രിക്ക് മധുരം നൽകിയതിൽ വ്യാഖ്യാനങ്ങൾ വേണ്ട, ചാന്‍സലര്‍ ബില്ലില്‍ ഒപ്പിടില്ലെന്ന സൂചനയുമായി ഗവര്‍ണര്‍

ചാന്‍സലര്‍ ബിൽ രാഷട്രപതിക്ക് വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. .സാധ്യതകൾ പരിശോധിക്കുകയാണ്.താൻ ഉൾപ്പെട്ട വിഷയമായതിനാൽ നേരിട്ട് തീരുമാനം എടുക്കേണ്ടന്ന് കരുതി.സാമ്പത്തിക പ്രതിസന്ധി സർക്കാരാണ് പരിഹരിക്കേണ്ടത്.സാഹചര്യം ശ്രദ്ധിക്കുന്നുണ്ട്.മുഖ്യമന്ത്രിക്ക് മധുരം നൽകിയതിൽ മറ്റ് വ്യാഖ്യാനങ്ങൾ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചാൻസ്ലർ ബിൽ രാഷ്ട്രപതിയുടെ പരിഗണനക്ക്  അയക്കാൻ ഒരുങ്ങുകയാണ് ഗവർണ്ണർ.തനിക്ക് മുകളിൽ ഉള്ളവർ തീരുമാനിക്കട്ടെ എന്ന ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം വ്യക്തമായ സൂചനയാണ്.വിദ്യാഭ്യാസം കൺ കറന്‍റ്  പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനം എടുക്കാൻ ആകില്ല എന്നാണ് ഗവർണ്ണരുടെ നിലപാട്. സർക്കാരും ഗവർണ്ണരും തമ്മിൽ ഉണ്ടായ താൽക്കാലിക  സമവായതിന്‍റെ  ഭാവി  ബില്ലിലെ തീരുമാനം അനുസരിച്ചായിരിക്കും.  ഗവർണ്ണർ തീരുമാനം നീട്ടിയാൽ കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *