ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്ന ബില്‍: രാഷ്ട്രപതിക്ക് അയയ്ക്കാൻ നിയമോപദേശം

സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്ന ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാൻ നിയമോപദേശം. രാജ്ഭവന്റെ നിയമോപദേഷ്ടാവ് ഗോപകുമാരൻനായരാണ് നിയമോപദേശം നൽകിയത്. ഗവർണറെ ബാധിക്കുന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കരുതെന്നാണ് നിയമോപദേശം. ബില്‍ രാഷ്ട്രപതിക്ക് അയച്ചാൽ തീരുമാനം വൈകും. ഇതോടെ, ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കാനുള്ള സർക്കാരിന്റെ നീക്കം ഉടനെയെങ്ങും ലക്ഷ്യം കാണാനിടയില്ല.

ഗവർണ്ണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത് എന്നാണ് ഉപദേശം. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ തന്നെ തീരുമാനമെടുത്താല്‍ അതില്‍ വ്യക്തിതാത്പര്യം കടന്നുവരാന്‍ സാധ്യതയുണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നു.നിര്‍ണായകമായി ഭരണഘടനപദി വഹിക്കുന്നയാളെ സംബന്ധിച്ച ബില്ലില്‍ അയാള്‍ തന്നെ തീരുമാനമെടുക്കരുത്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ചാൻസിലർ ബില്ല് സംബന്ധിച്ച് ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധ്യതയില്ല. ഭരഘണഘടന വിദഗ്ധരുമായി ഗവര്‍ണര്‍ കൂടിയാലോചന നടത്തിയേക്കും. 

ചാന്‍സലർ സ്ഥാനത്തുനിന്നും ഗവർണറെ പുറത്താക്കുന്ന രണ്ടു ബില്ലുകൾ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 17 ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചിരുന്നു. ചാൻസലർ ബിൽ ഗവർണറെ ബാധിക്കുന്നതിനാൽ തനിക്കു മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്നായിരുന്നു ഗവർണറുടെ നിലപാട്. ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ നേരത്തെയും സൂചിപ്പിച്ചിരുന്നു. 14 സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നും ഗവർണറെ നീക്കി, പകരം വിവിധ മേഖലകളിലെ വിദഗ്ധരെ നിയമിക്കുന്നതിനുള്ളതാണ് രണ്ടു ബില്ലുകൾ.

Leave a Reply

Your email address will not be published. Required fields are marked *