ഹൈക്കമാന്റിനെ മറികടന്ന് കർണാടകയിൽ നിർണായക നീക്കവുമായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ കോലാറിൽ നിന്ന് ജനവിധി നേടുമെന്ന് പ്രഖ്യാപിച്ചു. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇത് വരെ പുറത്ത് വന്നിട്ടില്ലെന്നിരിക്കെയാണ് ഹൈക്കമാന്റിനെ മറികടന്ന് മുൻ കർണാടക മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം. ബദാമിയിൽ നിന്നായിരുന്നു നേരത്തെ സിദ്ധരാമയ്യ മത്സരിച്ച് വിജയിച്ചത്.
ഹൈക്കമാന്റിനെ മറികടന്ന് സിദ്ധരാമയ്യ; കോലാറിൽ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപനം
