കേരളത്തിലെ യുപി സ്കൂളുകളുടെ ഘടന മാറ്റം സംബന്ധിച്ച് സംസ്ഥാന സർക്കാർ നൽകിയ അപ്പിലീൽ അടുത്ത മാസം 22-ന് സുപ്രീം കോടതി വാദം കേൾക്കും. എട്ടാം ക്ലാസിനെ യുപി ക്ലാസുകൾക്ക് ഒപ്പം ചേർക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. കേന്ദ്രനിയമം ഉണ്ടായിട്ടും സർക്കാർ എയ്ഡഡ് സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നത് കെഇആർ പ്രകാരമാണെന് കാട്ടി യുപി സ്കൂളുകളാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.
എട്ടാം ക്ലാസ് യുപി വിഭാഗത്തിലാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ
