ജാനകി ജാനേ’ ‘ഉയരെ’ക്കു ശേഷം എസ് ക്യുബിന്റെ സിനിമ

അനീഷ് ഉപാസന കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘ജാനകി ജാനേ ‘. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നു. സൈജു കുറുപ്പും നവ്യ നായരുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ചിത്രീകരണം പൂർത്തിയായ സിനിമ വിഷുവിനു റിലീസ് നിശ്ചയിച്ചിരിക്കുകയാണ്.

ഷറഫുദീൻ ,ജോണി ആന്റണി, കോട്ടയം നാസിർ, അനാർക്കലി മരക്കാർ , ജോർജ് കോര, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിലുണ്ട്.

പി വി ഗംഗാധരൻെ മക്കളായ ഷെനുഗ, ഷെഗ് ന,ഷെർഗ എന്നിവരുടെ ഉടമസ്ഥതയിലുള്ള എസ് ക്യുബ് ഫിലിംസാണ് ചിത്രത്തിൻറെ നിർമാതാക്കൾ. ‘ഉയരെ’ ആയിരുന്നു ഈ കമ്പനിയുടെ ആദ്യ ചിത്രം .ഗൃഹലക്ഷ്മിയുടെ ബാനറിൽ അവതരിപ്പിക്കുന്ന ‘ജാനകി ജാനേ ‘. കല്പക യാണ് തീയേറ്ററുകളിലെത്തിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *