കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; 20 കോടി അനുവദിച്ച് ധനവകുപ്പ്

കെഎസ്ആർടിസിക്ക് 20 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. മൊത്തം 50 കോടി രൂപയാണ് സർക്കാർ കോർപ്പറേഷന് നൽകിയത്. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് മാനേജ്മന്റ് അറിയിച്ചു. ശമ്പളം ലഭിക്കാത്തതിൽ ഭരണ പ്രതിപക്ഷ യൂണിയനുകൾ സമരത്തിലായിരുന്നു. ഡിസംബർ മാസത്തെ ശമ്പളമാണ് നൽകുന്നത്.

അതിനിടെ, വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ട് വർഷത്തെ സാവകാശം വേണമെന്ന് കെഎസ്ആർടിസി ആവശ്യപ്പെട്ടു. 2021 ഏപ്രിൽ മുതൽ ഇതുവരെ വിരമിച്ച 1757 ജീവനക്കാരിൽ 1073 പേർക്ക് ഇനിയും ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ ഉണ്ടെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *