ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് സെഞ്ച്വറി; അര്‍ധ ശതകവുമായി കോഹ്ലി; കാര്യവട്ടത്ത് ഇന്ത്യ കൂറ്റര്‍ സ്‌കോറിലേക്ക്

കാര്യവട്ടത്ത് ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. 89 പന്തില്‍ 11 ഫോറുകളും രണ്ട് സിക്സും സഹിതമാണ് ഗില്‍ 100 തികച്ചത്. ശുഭ്മാന്‍ ഗില്‍ സെഞ്ച്വറി നേടും മുന്‍പ് വിരാട് കോഹ്ലി അര്‍ധ ശതകം തികച്ചു. താരം 48 പന്തില്‍ അഞ്ച് ഫോറുകള്‍ അടിച്ചു. 30 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന നിലയില്‍. 95 പന്തില്‍ 115 റണ്‍സുമായി ഗില്ലും 54 പന്തില്‍ 57 റണ്‍സുമായി കോഹ്ലിയും ബാറ്റിങ് തുടരുന്നു.

ടോസ് നേടി ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് നഷ്ടമായത്. ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മികച്ച തുടക്കമാണ് സ്വന്തമാക്കിയത്. 16ാം ഓവറില്‍ ഇന്ത്യ 100 കടന്നു. രോഹിത്- ശുഭ്മാന്‍ ഗില്‍ സഖ്യം ഓപ്പണിങില്‍ 95 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

16ാം ഓവറിലെ രണ്ടാം പന്തിലാണ് രോഹിത് മടങ്ങിയത്. ചമിക കരുണരത്‌നെയുടെ പന്തില്‍ ആവിഷ്‌ക ഫെര്‍ണാണ്ടോ രോഹിതിന്റെ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. 49 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം രോഹിത് 42 റണ്‍സടിച്ചാണ് മടങ്ങിയത്.

 

Leave a Reply

Your email address will not be published. Required fields are marked *